പ്രിയ വിദ്യാര്‍ത്ഥികളെ,
പള്ളിപ്പാട് എന്നഗ്രാമത്തിലെ നിരവധി തലമുറകള്‍ക്ക് അറിവുപകര്‍ന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണ് നടുവട്ടം.വി.എച്ച്.എസ്.എസ്. ആധുനിക കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ രീതികള്‍ മാറുമ്പോള്‍ ആ
മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് സ്കളില്‍ ആരംഭിച്ച വിദ്യാവാണി റേഡിയോയ്ക്ക് ഉള്ളത്. 2012 ആഗസ്റ്റ് 15ആകുമ്പോഴേക്കും ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും. സ്കൂള്‍ തലത്തില്‍ നിന്നും പോഡ്കാസ്റ്റിംഗിലേക്കും ഇപ്പോഴത് ലൈവ് ഇന്റര്‍നെറ്റ് റേഡിയോയിലേക്കും വളര്‍ന്നു കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ത്തന്നെ ഇത്തരത്തിലുള്ള ഒരു സംവിധാനം നമ്മുടെ സ്കൂളില്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. വിനോദത്തിനൊപ്പം വിജ്ഞാനം പകരുകയും കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്‍റെ പ്രഖ്യാപിതലക്ഷ്യമാണ്. ലക്ഷ്യം അതിന്റെ പൂര്‍ണതയിലേക്ക് എത്തപ്പെടണമെങ്കില്‍ പരമാവധി ആളുകള്‍ ഇതിന്‍റെശ്രോതാക്കളാകണം.. ആ ദൗത്യം സ്കൂളിനുവേണ്ടി ,പൊതു സമൂഹത്തിനുവേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കാന്‍ തയ്യാറകണം. മികച്ച പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാവാണി പ്രവര്‍ത്തകര്‍.എല്ലാദിവസവും വൈകിട്ട് 7.30 നുള്ള പ്രക്ഷേപണം കേള്‍ക്കാന്‍ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ക്ക് http://radiovidyavani.blogspot.in എന്ന വിലാസം SMS , ഫേസ് ബുക്ക് ,ട്വിറ്റര്‍ എന്നീ മാധ്യമങ്ങളിലൂടെ എത്തിക്കാന്‍ശ്രമിക്കുമെന്ന് കരുതുന്നു.
ആശംസകളോടെ,
വിദ്യാവാണി പ്രവര്‍ത്തകര്‍


i like this radio ............ nd congrts for all members of radio vidyavani..........
ReplyDelete